പിഎസ്സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ ജനറൽ നോളജ് പരീക്ഷണങ്ങൾക്കും പഠനത്തിനുമായി ആശ്രയിക്കുന്ന പിഎസ്സി (PSC) ഔദ്യോഗിക ബുള്ളറ്റിനിൽ ഗുരുതരമായ വീഴ്ച. 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുമായി ബന്ധപ്പെട്ട സമകാലിക വിവരങ്ങൾ നൽകിയ പേജിലാണ് അധികൃതർക്ക് വലിയ രീതിയിലുള്ള പിഴവ് സംഭവിച്ചിരിക്കുന്നത്.
ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത ‘എ പ്രഗ്നന്റ് വിഡോ’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം, ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് ബുള്ളറ്റിനിൽ അച്ചടിച്ചുവന്നിരിക്കുന്നത്. മേയ് 15-ന് പുറത്തിറങ്ങിയ പിഎസ്സി ബുള്ളറ്റിന്റെ അവസാന പേജിലെ സമകാലികം കുറിപ്പിലാണ് ഈ വലിയ അബദ്ധമുള്ളത്. പേര് ‘രാജേഷ് തില്ലങ്കേരി’ എന്ന് കൃത്യമായി നൽകിയിട്ടുണ്ടെങ്കിലും ചിത്രം മാറിപ്പോവുകയായിരുന്നു.
പിഎസ് സി പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു ഔദ്യോഗിക മാധ്യമത്തിൽ ഇത്തരമൊരു ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയുടെ ചിത്രം വന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനുശേഷം ജൂൺ ഒന്നിനും പതിനഞ്ചിനും പുതിയ ബുള്ളറ്റിനുകൾ ഇറങ്ങിയെങ്കിലും ഈ ഗുരുതര പിഴവിന്മേൽ യാതൊരുവിധ തിരുത്തോ വിശദീകരണമോ നൽകാൻ പിഎസ്സി ഇതുവരെ തയ്യാറായിട്ടില്ല എന്നതും ഉദ്യോഗാർഥികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
