Wednesday, 11 November 2026 About Us · Contact Us

സ്വകാര്യ കമ്പനികളെ മാടിവിളിക്കുന്ന ബജറ്റ് കേരളത്തിന് അപകടം; ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാൻ ശ്രമം: കടുത്ത വിമർശനവുമായി പിണറായി വിജയൻ

This Is A Blatant Intervention To Cover Up Corruption - പിണറായി വിജയൻ
അഴിമതി മൂടിവയ്ക്കാനുള്ള നഗ്നമായ ഇടപെടലാണിത്; വിജിലൻസിലെ വിവരാവകാശ വിലക്കിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വകാര്യ കമ്പനികളെ മാടിവിളിക്കുന്ന സമീപനമാണ് ബജറ്റിലുള്ളതെന്നും ഇത് കേരളത്തിന് വലിയ അപകടമാണ് വരുത്തിവെക്കുകയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ഭാവി കേരളത്തിനായുള്ള യാതൊരുവിധ ബ്ലൂപ്രിന്റും ഈ ബജറ്റിലില്ലെന്നും മുൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ക്ഷേമ-വികസന പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകുന്ന സമീപനമാണ് പുതിയ സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​ഭൂപരിഷ്‌കരണം 2.0 എന്ന പ്രഖ്യാപനത്തിലൂടെ കേരളത്തിന്റെ ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ‘മിഷൻ സമുദ്ര’ വഴി സ്വകാര്യ മേഖലയ്ക്ക് കേരളത്തിന്റെ തീരങ്ങൾ തീറെഴുതാനാണോ പദ്ധതി എന്ന് ആശങ്കയുണ്ട്. തീരദേശ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അതേ കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളാണ് സംസ്ഥാനത്തും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും പ്ലാനിങ് ബോർഡിനെ തിങ്ക് ടാങ്ക് ആക്കി മാറ്റാനുള്ള നീക്കം നെഹ്‌റുവിന്റെ വികസന കാഴ്ചപ്പാടുകളെപ്പോലും കുഴിച്ചുമൂടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

​കർഷകർക്കോ പരമ്പരാഗത മേഖലയ്ക്കോ ആശ്വാസം നൽകുന്ന യാതൊരു നടപടിയും ബജറ്റിലില്ല. എസ്‌സി-എസ്ടി വിഭാഗത്തിന് പ്രത്യേക ഭവന പദ്ധതി പ്രഖ്യാപിച്ചത് എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘ലൈഫ് മിഷൻ’ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. വൻ പ്രഖ്യാപനമായി അവതരിപ്പിച്ച ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതിക്കായി വെറും 10 കോടി രൂപ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് ജനങ്ങളെ പറ്റിക്കാനുള്ള വെറും പ്രഹസനം മാത്രമാണെന്ന് വ്യക്തമാണ്. സർക്കാർ ആശുപത്രികളെ ശാക്തീകരിക്കാനുള്ള യാതൊരു നിർദ്ദേശവും ബജറ്റിൽ കാണാനില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

17 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

19 മണിക്കൂർ മുൻപ്
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

19 മണിക്കൂർ മുൻപ്
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

21 മണിക്കൂർ മുൻപ്