വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്; കൂടിയതിനല്ലല്ലോ?: സർക്കാർ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ രംഗത്ത്. ബജറ്റിലെ ഈ നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോകുമെന്നും, ബിൽ പാസായാൽ അത് നടപ്പിലാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ആവശ്യമായ ചർച്ചകൾ നടത്തി മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
”വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ… സർക്കാരിന്റെ ഉദ്ദേശം തികച്ചും സദുദ്ദേശപരമാണ്. ഇതിനെ പ്രതിപക്ഷം ദുരുദ്ദേശത്തോടെ കാണുന്നത് ദൗർഭാഗ്യകരമാണ്.” — മന്ത്രി കെ. മുരളീധരൻ
കേരളത്തിൽ നിലവിൽ സമ്പൂർണ്ണ മദ്യനിരോധനം പ്രായോഗികമാക്കാനുള്ള അന്തരീക്ഷമില്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കുടിക്കുന്നവർക്ക് നല്ല മദ്യം ലഭ്യമാക്കിയില്ലെങ്കിൽ വ്യാജ മദ്യ ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. കരുണാകരന്റെ കാലത്ത് ബെവ്കോ ആരംഭിച്ചതു തന്നെ ജനങ്ങൾക്ക് നല്ല മദ്യം നൽകാനായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മദ്യം നൽകാൻ ഒരുകാലത്തും അനുവദിക്കില്ലെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മദ്യനയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ നടത്തിയ പരസ്യ പ്രതികരണങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കെപിസിസിയാണെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
