Wednesday, 11 November 2026 About Us · Contact Us

വൈദ്യുതി പ്രതിസന്ധിയും അപ്രഖ്യാപിത പവർകട്ടും തുടർന്നാൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനിറങ്ങും: മുന്നറിയിപ്പുമായി യൂത്ത് ലീഗ്

If The Power Crisis And Unannounced Power Cuts Continue - AURA

പാലക്കാട്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത്‌ ലീഗ് രംഗത്ത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്നാണ് യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലെ വിമര്‍ശനം. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ് സര്‍ക്കാര്‍ എന്നും സംസ്ഥാനത്ത് നാളുകളായി ജനങ്ങളെ വലയ്ക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും അപ്രഖ്യാപിത പവർകട്ടും ഉടൻ പരിഹരിച്ചില്ലെങ്കിൽ സർക്കാരിനെതിരെ ശക്തമായ തെരുവ് പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.

തുടർച്ചയായ വൈദ്യുതി തടസ്സങ്ങളും നിയന്ത്രണങ്ങളും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ശരിയായ ആസൂത്രണമില്ലാത്തതും മുൻകൂട്ടി നടപടികൾ സ്വീകരിക്കാത്തതുമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായതെന്നും ഇത് സർക്കാരിന്റെ പ്രതിച്ഛായക്ക് വലിയ കളങ്കമുണ്ടാക്കിയെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.

​പൊതുജനങ്ങൾ പവർകട്ട് മൂലം ദുരിതമനുഭവിക്കുമ്പോൾ, മറുവശത്ത് ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ധൂർത്തും ആഡംബര യാത്രകളും അംഗീകരിക്കാനാകില്ലെന്നും യൂത്ത് ലീഗ് വിമർശിച്ചു. ജനപ്രതിനിധികൾ ജാഗ്രത പാലിക്കണമെന്നും, ഭരണപക്ഷത്തായാലും അനീതിയോ അനാസ്ഥയോ കണ്ടാൽ തിരുത്താൻ യൂത്ത് ലീഗ് മുന്നിലുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.

​ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ വൈദ്യുതി വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ കെ.എസ്.ഇ.ബി ഓഫീസുകളിലേക്കും സർക്കാർ കേന്ദ്രങ്ങളിലേക്കും ശക്തമായ ബഹുജന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നാണ് സംഘടനയുടെ നിലപാട്.

കെ എം ഷാജിയെ ഉന്നമിട്ടും യൂത്ത്‌ലീഗ് പ്രമേയാവതരണം നടത്തി. ജനപ്രതിനിധികള്‍ ജാഗ്രത പാലിക്കണമെന്നും വിവാദങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മന്ത്രിമാരും ജനപ്രതിനിധികളും അനീതി കാണിച്ചാല്‍ തിരുത്തണമെന്നും മുന്നറിയിപ്പുണ്ട്. മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളോട് അനീതി കാണിക്കുകയോ വഴിവിട്ടു സഞ്ചരിക്കുകയോ ചെയ്താല്‍ അതിനെ തുറന്നെതിര്‍ക്കാനും തിരുത്തിക്കാനും യൂത്ത് ലീഗ് മുന്നിലുണ്ടാകുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

10 Nov 2026