പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേ ഇല്ല
കൊച്ചി: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേയില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീലുകൾക്ക് അനുമതി നൽകണോ എന്നത് ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇടക്കാല സ്റ്റേ അനുവദിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. അപ്പീൽ സ്വീകരിക്കുന്നതിൽ ആദ്യം തീരുമാനിക്കട്ടെയെന്നും അതിനുശേഷം അക്കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
അതേസമയം ഹർജിയിലെ പിണറായി വിജയന്‍റെ വാദങ്ങളെ പിന്തുണച്ചുള്ള നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതിനാലാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കെ.എം. ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ ഇഡി പ്രതികളുടെ ഹർജിയെ എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാനാവുമെന്നാണ് ഇഡി ചോദിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ധനരാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; വെറുതെ വിട്ടവർക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് എം.വി. ജയരാജൻ

പയ്യനൂർ ധനരാജ് വധം: ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാര്‍, മറ്റ് 16 പ്രതികളെയും വെറുതെവിട്ടു

കോഴിക്കോട്ട് വിവാഹ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി സംഘർഷം

വിദ്യാര്‍ഥികള്‍ക്ക് വന്‍ നിയമവിജയം; കാലടി സര്‍വകലാശാലയ്ക്ക് തിരിച്ചടി: സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

എ ഗ്രൂപ്പിന്റെ പരാതിയിൽ വിശദീകരണം നൽകാൻ വി.ഡി, കെ.സി വിഭാഗങ്ങൾ; ഹൈക്കമാൻഡിന് പ്രത്യേക പരാതിയൊന്നുമില്ലെന്ന് റിപ്പോർട്ട്
