Thursday, 12 November 2026 About Us · Contact Us

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

Chandra Shekhar - ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് 'സാമൂഹിക പരിവർത്തന മോർച്ച'യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് 'സാമൂഹിക പരിവർത്തന മോർച്ച'യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ലഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നിർണ്ണായക നീക്കവുമായി എ.ഐ.എം.ഐ.എം (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദും. ഇരുപാർട്ടികളും ചേർന്ന് രൂപീകരിച്ച ‘സാമൂഹിക പരിവർത്തന മോർച്ച’ (Samajik Parivartan Morcha) എന്ന പുതിയ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചന്ദ്രശേഖർ ആസാദിനെ അസദുദ്ദീൻ ഉവൈസി പ്രഖ്യാപിച്ചു.

​ഉത്തർപ്രദേശിൽ ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുന്നത് തടയുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ ഉവൈസി വ്യക്തമാക്കി. സംസ്ഥാനത്തെ ആകെയുള്ള 403 നിയമസഭാ സീറ്റുകളിലും പുതിയ മുന്നണി മത്സരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ