Wednesday, 11 November 2026 About Us · Contact Us

കെജ്‌രിവാളിന് നേരെ കല്ലേറ്; പിന്നില്‍ ബി ജെ പിയെന്ന് ആം ആദ്മി

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് നേരെ കല്ലേറ്. ആക്രമണത്തിന് പിന്നാലെ നിയന്ത്രണം വിട്ട കാര്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകരെ ഇടിച്ചിട്ടു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത മാസം അഞ്ചിന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഡല്‍ഹിയില്‍ ആക്രമണമുണ്ടായത്. അക്രമികളായ ബി ജെ പിക്കാര്‍ക്ക് നേരെ കാര്‍ പാഞ്ഞടുക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്. അതേസമയം, ആക്രമണത്തെ കുറിച്ച് പ്രതികരിക്കാതെ കെജ്രിവാളിന്റെ കാറിടിച്ച് രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റുവെന്ന ആരോപണവുമായി ബി ജെ പി നേതാവും കെജ്രിവാളിന്റെ എതിര്‍ സ്ഥാനാര്‍ഥിയുമായ പര്‍വേഷ് വര്‍മ വ്യക്തമാക്കി. അതേസമയം, പര്‍വേഷിന്റെ നിര്‍ദേശപ്രകാരമാണ് ബി ജെ പിക്കാര്‍ കെജ്രിവാളിന് നേരെ കല്ലെറിഞ്ഞതെന്നും പ്രചാരണത്തില്‍ നിന്ന് അദ്ദേഹത്തെ തടയുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും ആം ആദ്മി പാര്‍ട്ടി ആറോപിച്ചു. ന്യൂഡല്‍ഹി മണ്ഡലത്തിലെ പ്രചരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.വാഹനത്തിന് നേരെ കല്ലേറുണ്ടായെന്നും കെജ്രിവാളിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നുമാണ് ആം ആദ്മിയുടെ ആരോപണം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

‘അനുമതിയില്ലാതെ ഡൽഹി വിടരുത്’: വ്യാജ നോട്ടീസിൽ വൻ വെളിപ്പെടുത്തലുമായി ഡൽഹി പോലീസ്

‘അനുമതിയില്ലാതെ ഡൽഹി വിടരുത്’: വ്യാജ നോട്ടീസിൽ വൻ വെളിപ്പെടുത്തലുമായി ഡൽഹി പോലീസ്

27 Jul 2026
​’ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; സോനം വാങ്ചുക്കിനെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാക്കണം’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്‌രിവാൾ

​’ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; സോനം വാങ്ചുക്കിനെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാക്കണം’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്‌രിവാൾ

16 Jul 2026
ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

08 Jul 2026
​’ബുൾഡോസർമാൻ എന്ത് ചെയ്യുന്നു?’ ; അയോധ്യ കൊള്ളയിൽ യോഗി ആദിത്യനാഥിനെ പരിഹസിച്ച് കെജ്രിവാൾ

​’ബുൾഡോസർമാൻ എന്ത് ചെയ്യുന്നു?’ ; അയോധ്യ കൊള്ളയിൽ യോഗി ആദിത്യനാഥിനെ പരിഹസിച്ച് കെജ്രിവാൾ

02 Jul 2026

ഇനിയും വയ്യ; ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനാകാന്‍ ഇല്ലെന്ന് കെ സുരേന്ദ്രന്‍

27 Jan 2025

ബി ജെ പിക്കെതിരെ ഹിന്ദുത്വ രാഷ്ട്രീയ ബദലുമായി കെജ്‌രിവാള്‍; സനാതന്‍ സേവാ സമിതി രൂപീകരിച്ചു

08 Jan 2025