എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: എല്‍പിഎസ്ടി സമര നേതാവ് വളര്‍മതി വീണ്ടും ആശുപത്രിയില്‍. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. പ്രതിഷേധക്കാരാണ് വളര്‍മതിയെ ആശുപത്രിയിയിൽ എത്തിച്ചത്.
നിലവില്‍ വളര്‍മതിയുടെ നിരാഹാര സമരം 18 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരം കടുപ്പിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
ബുധനാഴ്ച്ച, സമരപ്പന്തല്‍ പൊളിച്ച് ബലം പ്രയോഗിച്ച് വളര്‍മതിയെ പൊലീസ് ആശുപത്രിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയിലും സമരം തുടര്‍ന്ന വളര്‍മതി നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി സമരപ്പന്തലിലേക്ക് തിരികെയെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ യുവജന സംഘടനകളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരവുമായി രംഗത്തെത്തിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
