ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറുപേർ മരിച്ചു: ഇരുപതോളം പേർക്ക് പരിക്ക്
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം. തെഹ്രി ഗർവാൾ ജില്ലയിൽ ഗുലാർ ബസാറിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ആറുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
https://x.com/TehriGarhwalPol/status/2122521954070769769?s=20
ബസിൽ 35ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. പാലത്തിൽ നിന്ന് 100 അടി താഴ്ചയിലേയ്ക്ക് ബസ് വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തെഹ്രി ജില്ലാ മജിസ്ട്രേറ്റ് നിതിക ഖണ്ഡേൽവാൾ, സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ശ്വേത ചൗബേ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അപകടസ്ഥലത്തേക്ക് തിരിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ജീവനെടുത്ത ജപ്തി; പേരാമ്പ്രയിലെ ബാങ്ക് ഉപരോധത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തു

ചാല സ്വർണ്ണക്കവർച്ചയിൽ വഴിത്തിരിവ്; വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണ്ണം കണ്ടെത്തി

സ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കശ്മീർ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം: രണ്ട് ലശ്കർ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

തേക്കിൻകാട്ടിലെ ദുരൂഹ കൊലപാതകം: പൂനെ എയർപോർട്ട് ജീവനക്കാരിയുടെ മരണം; മുഖംമൂടി ആക്രമണ കഥ പറഞ്ഞ് ആൺസുഹൃത്ത് കുരുക്കിൽ
