Tuesday, 17 November 2026 About Us · Contact Us

ഇന്നലെയും കാർ ചീറിപ്പാഞ്ഞു; വാക്കുതർക്കം, ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബന്ധുക്കളുടെ കയ്യാങ്കളി: ക്യാമറകൾ തകർത്തു

Suhail - ഇന്നലെയും കാർ ചീറിപ്പാഞ്ഞു; വാക്കുതർക്കം, ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബന്ധുക്കളുടെ കയ്യാങ്കളി: ക്യാമറകൾ തകർത്തു

നെടുമ്പാശേരിയിൽ മദ്യലഹരിയിൽ കാറോടിച്ചുണ്ടാക്കിയ അപകടത്തിൽ 3 പേർ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ബോസ്റ്റൽ സ്കൂളിൽ നിന്നു മോചിതനായി. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് കാക്കനാട് ജില്ലാ ജയിലിനോടു ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ നിന്നു സുഹൈൽ മോചിതനായത്. ഹൈക്കോടതിയുടെ 10 ദിവസം മുൻപത്തെ ജാമ്യ ഉത്തരവിനെ തുടർന്നാണു നടപടി. സുഹൈലിനെ കൂട്ടിക്കൊണ്ടു പോകാൻ ബോസ്റ്റൽ സ്കൂളിനു മുൻപിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ സംഘവും മാധ്യമപ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി. പ്രതിയെ ക്യാമറകളിൽ നിന്ന് ഒളിപ്പിക്കാനുള്ള ശ്രമത്തിനിടെ ഉന്തും തള്ളും. ബോസ്റ്റൽ സ്കൂൾ കവാടം നിരോധിത മേഖലയാണെന്നും ദൃശ്യങ്ങൾ പകർത്തരുത് എന്നുമുള്ള സുഹൈലിന്റെ ബന്ധുക്കളുടെ വാദമാണു തർക്കത്തിനു വഴിയൊരുക്കിയത്.

നേരത്തേ പുറത്തെത്തിയ ബോസ്റ്റൽ സ്കൂൾ ഉദ്യോഗസ്ഥൻ, സുഹൈൽ അര മണിക്കൂറിനകം പുറത്തിറങ്ങുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും പറഞ്ഞു ബന്ധുക്കളെയും മാധ്യമ പ്രവർത്തകരെയും ഇരുവശങ്ങളിലേക്കു മാറ്റി. മിനിറ്റുകൾക്കുള്ളിൽ സുഹൈൽ ഒരു കൈകൊണ്ടു മുഖം മറച്ച് ഒറ്റയ്ക്കു ഗേറ്റ് തുറന്നു പുറത്തെത്തി. അരമണിക്കൂർ സമയമുണ്ടല്ലോ എന്നു കരുതി ക്യാമറകൾ ഓഫ് ചെയ്തു നിലയുറപ്പിച്ചിരുന്ന ചാനൽ പ്രവർത്തകർ പാഞ്ഞെത്തിയപ്പോഴേക്കും ബന്ധുക്കൾ സുരക്ഷാകവചം തീർത്തു സുഹൈലിനെ കാറിനകത്തേക്കു തള്ളിക്കയറ്റുകയും കാർ ചീറിപ്പാഞ്ഞു പോകുകയും ചെയ്തു. ബന്ധുക്കൾ മാധ്യമപ്രവർത്തകരെ തള്ളിമാറ്റുന്നതിനിടയിലാണു ചാനൽ ക്യാമറകൾക്കു കേടുപാടുകളുണ്ടായത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ജീവനെടുത്ത ജപ്തി; പേരാമ്പ്രയിലെ ബാങ്ക് ഉപരോധത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തു

ജീവനെടുത്ത ജപ്തി; പേരാമ്പ്രയിലെ ബാങ്ക് ഉപരോധത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തു

1 മണിക്കൂർ മുൻപ്
സ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

12 മണിക്കൂർ മുൻപ്
ബിഎൽഎം നിക്ഷേപ തട്ടിപ്പ്: സ്ഥാപകൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും ഇഡി സമൻസ്

ബിഎൽഎം നിക്ഷേപ തട്ടിപ്പ്: സ്ഥാപകൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും ഇഡി സമൻസ്

14 മണിക്കൂർ മുൻപ്
കശ്മീർ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം: രണ്ട് ലശ്കർ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

കശ്മീർ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം: രണ്ട് ലശ്കർ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

15 മണിക്കൂർ മുൻപ്
തേക്കിൻകാട്ടിലെ ദുരൂഹ കൊലപാതകം: പൂനെ എയർപോർട്ട് ജീവനക്കാരിയുടെ മരണം; മുഖംമൂടി ആക്രമണ കഥ പറഞ്ഞ് ആൺസുഹൃത്ത് കുരുക്കിൽ

തേക്കിൻകാട്ടിലെ ദുരൂഹ കൊലപാതകം: പൂനെ എയർപോർട്ട് ജീവനക്കാരിയുടെ മരണം; മുഖംമൂടി ആക്രമണ കഥ പറഞ്ഞ് ആൺസുഹൃത്ത് കുരുക്കിൽ

16 മണിക്കൂർ മുൻപ്
തുടർച്ചയായി വ‍്യാജ ബോംബ് ഭീഷണികൾ; അമിതാഭ് ബച്ചന്‍റെ സുരക്ഷ വർധിപ്പിച്ചു

തുടർച്ചയായി വ‍്യാജ ബോംബ് ഭീഷണികൾ; അമിതാഭ് ബച്ചന്‍റെ സുരക്ഷ വർധിപ്പിച്ചു

16 മണിക്കൂർ മുൻപ്