Tuesday, 17 November 2026 About Us · Contact Us

റഷ്യൻ വിമാനങ്ങൾ വ്യോമപ്രതിരോധ മേഖലയിൽ; യുദ്ധവിമാനങ്ങളെ വിന്യസിച്ച് ദക്ഷിണ കൊറിയ

Koriya - റഷ്യൻ വിമാനങ്ങൾ വ്യോമപ്രതിരോധ മേഖലയിൽ; യുദ്ധവിമാനങ്ങളെ വിന്യസിച്ച് ദക്ഷിണ കൊറിയ

റഷ്യൻ സൈനിക വിമാനങ്ങൾ വ്യോമപ്രതിരോധ തിരിച്ചറിയൽ മേഖല(Identification zone)യിലേക്ക് പ്രവേശിച്ചതിനെത്തുടർന്ന് യുദ്ധവിമാനങ്ങളെ വിന്യസിച്ച് ദക്ഷിണ കൊറിയ. ചൊവ്വാഴ്ച കിഴക്കൻ കടലിന് മുകളിലുള്ള ദക്ഷിണ കൊറിയയുടെ വ്യോമപ്രതിരോധ തിരിച്ചറിയൽ മേഖലയിലാണ് നിരവധി റഷ്യൻ സൈനിക വിമാനങ്ങൾ പ്രവേശിച്ചത്.

റഷ്യൻ വിമാനങ്ങൾ അൽപ്പസമയം മേഖലയിൽ തങ്ങിയശേഷം പുറത്തുപോയതായി ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു. എന്നാൽ രാജ്യത്തിന്റെ പരമാധികാര വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്ന് യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വിമാനങ്ങൾ വ്യോമപ്രതിരോധ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ ദക്ഷിണ കൊറിയൻ സൈന്യം അവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. തുടർന്നാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി യുദ്ധവിമാനങ്ങൾ വിന്യസിച്ചത്. സുരക്ഷാ പ്രശ്നങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നും സൈന്യം വ്യക്തമാക്കി.

ഒരു രാജ്യത്തിന്റെ പരമാധികാര വ്യോമാതിർത്തിക്ക് പുറത്തേക്കും വ്യാപിക്കുന്ന മേഖലയാണ് വ്യോമപ്രതിരോധ തിരിച്ചറിയൽ മേഖല. സമീപത്തേക്ക് വരുന്ന വിമാനങ്ങളെ നിരീക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത്തരം മേഖലകളിൽ പ്രവേശിക്കുന്നത് വ്യോമാതിർത്തി ലംഘനമായി കണക്കാക്കില്ലെങ്കിലും വിദേശ സൈനിക വിമാനങ്ങളുടെ അപ്രതീക്ഷിത സാന്നിധ്യം സുരക്ഷാ ആശങ്കകൾക്ക് കാരണമാകാറുണ്ട്.

ദക്ഷിണ കൊറിയയുടെ വ്യോമപ്രതിരോധ തിരിച്ചറിയൽ മേഖലയിലെ അധികാരപരിധി റഷ്യയും ചൈനയും അംഗീകരിക്കുന്നില്ല. അന്താരാഷ്ട്ര നിയമത്തിൽ ഇതിന് അടിസ്ഥാനമില്ലെന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാട്.

കൊറിയൻ ഉപദ്വീപിന് സമീപം സമാനമായ സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റിൽ റഷ്യൻ സൈനിക വിമാനങ്ങൾ ഇതേ മേഖലയിൽ പ്രവേശിച്ചതിനെത്തുടർന്ന് ദക്ഷിണ കൊറിയ യുദ്ധവിമാനങ്ങൾ വിന്യസിച്ചിരുന്നു. ജൂണിൽ റഷ്യയുടെയും ചൈനയുടെയും പത്തോളം സൈനിക വിമാനങ്ങൾ ദക്ഷിണ കൊറിയയുടെ കിഴക്കൻ, തെക്കൻ സമുദ്രാതിർത്തികൾക്ക് മുകളിലുള്ള വ്യോമപ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. സംയുക്ത വ്യോമാഭ്യാസത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തൽ. ഇതിൽ പ്രതിഷേധിച്ച് സോൾ മോസ്കോയോടും ബെയ്ജിങ്ങിനോടും നയതന്ത്രതലത്തിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള സൈനിക സഹകരണം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ സൈനികരെയും ആയുധങ്ങളെയും നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം കൊറിയൻ ഉപദ്വീപിലെ സുരക്ഷാ സാഹചര്യങ്ങളിലും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍

സഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍

2 മണിക്കൂർ മുൻപ്
ഇന്നലെയും കാർ ചീറിപ്പാഞ്ഞു; വാക്കുതർക്കം, ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബന്ധുക്കളുടെ കയ്യാങ്കളി: ക്യാമറകൾ തകർത്തു

ഇന്നലെയും കാർ ചീറിപ്പാഞ്ഞു; വാക്കുതർക്കം, ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബന്ധുക്കളുടെ കയ്യാങ്കളി: ക്യാമറകൾ തകർത്തു

3 മണിക്കൂർ മുൻപ്
ഡൽഹിയിൽ മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവയ്പ്പ്; 20 റൗണ്ട് വെടിയുതിർത്തു: യുവാവ് കൊല്ലപ്പെട്ടു

ഡൽഹിയിൽ മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവയ്പ്പ്; 20 റൗണ്ട് വെടിയുതിർത്തു: യുവാവ് കൊല്ലപ്പെട്ടു

4 മണിക്കൂർ മുൻപ്
ജീവനെടുത്ത ജപ്തി; പേരാമ്പ്രയിലെ ബാങ്ക് ഉപരോധത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തു

ജീവനെടുത്ത ജപ്തി; പേരാമ്പ്രയിലെ ബാങ്ക് ഉപരോധത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തു

4 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ദ്വിദിന ഫിലിപ്പീൻസ് സന്ദർശനത്തിന് തുടക്കം

പ്രധാനമന്ത്രിയുടെ ദ്വിദിന ഫിലിപ്പീൻസ് സന്ദർശനത്തിന് തുടക്കം

4 മണിക്കൂർ മുൻപ്
റഷ്യയെയും ക്രിമിയയെയും ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിന് നേരെ യുക്രെയ്ൻ ആക്രമണം; ഗതാഗതം തടസ്സപ്പെട്ടു

റഷ്യയെയും ക്രിമിയയെയും ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിന് നേരെ യുക്രെയ്ൻ ആക്രമണം; ഗതാഗതം തടസ്സപ്പെട്ടു

16 മണിക്കൂർ മുൻപ്