ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാനയിൽ നിന്നുള്ള വ്യവസായി. തെലങ്കാന സെക്കന്തരാബാദ് സ്വദേശിയും കാറ്ററിംഗ് യൂണിറ്റ് ഉടമയുമായ അക്കറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും കാണിക്കയായി നൽകിയത്
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
തന്റെ മകൻ അഖിൽരാജിന് ഗാന്ധി മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം ലഭിച്ചതിനെ തുടർന്ന് ഭാര്യ നേർന്ന കാണിക്കയാണിതെന്ന് അക്കറാം രമേശ് അറിയിച്ചു. മകൻ ഇപ്പോൾ എംബിബിഎസ് രണ്ടാം വർഷ വിദ്യാർഥിയാണ്
ഒമ്പതംഗ സംഘത്തിനൊപ്പമാണ് അക്കറാം രമേശ് അയ്യപ്പ സന്നിധിയിലെത്തിയത്. പ്രഭുഗുപ്തയാണ് സംഘത്തിന്റെ ഗുരുസ്വാമി. മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി ശ്രീകോവിലിന് മുന്നിൽ വെച്ച് കാണിക്ക ഏറ്റുവാങ്ങി