എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ടിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത. റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് എത്താനാണ് യോഗേഷ് ഗുപ്ത നിർദേശം നൽകിയത്
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
അനധികൃത സ്വത്ത് സമ്പാദന കേസിലടക്കമാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയത്. തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ് പിയാണ് അന്വേഷണം നടത്തിയത്. വ്യക്തത ആവശ്യമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് മടക്കി അയച്ചതായാണ് വിവരം
അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്. പിവി അൻവർ ഉന്നയിച്ച നാല് ആരോപണങ്ങളിലും കഴമ്പില്ലെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.