സ്വർണവില വീണ്ടും മുകളിലേക്ക്; തുടർച്ചയായ നാലാം ദിവസവും വില വർധനവ്

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില ഉയർന്നു. പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,288 രൂപയായി. കഴിഞ്ഞ നാല് ദിവസത്തിനിടെ 720 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഗ്രാമിന് 15 രൂപ വർധിച്ച് 7286 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 57,288 രൂപയായിരുന്നു സ്വർണം പവന് വില. പത്ത് ദിവസത്തിനിടെ ആയിരം രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്

ജനുവരി 3ന് 58,080 രൂപയിലെത്തിയ സ്വർണവില പിന്നീട് അടുത്ത ദിവസങ്ങളിൽ താഴേക്ക് പോയി. പിന്നീട് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് ബുധനാഴ്ച മുതൽ വർധനവ് കണ്ടുതുടങ്ങിയത്.

Exit mobile version