വയനാട് പുൽപ്പള്ളി കൊല്ലിവയലിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശി വിഷ്ണുവാണ്(22) മരിച്ചത്. റിസർവ് വനത്തിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. പാതിരി റിസർവ് വനത്തിൽ കൊല്ലിവയൽ ഭാഗത്ത് വെച്ചായിരുന്നു ആക്രമണം
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നലെ രാത്രിയാണ് സംഭവം. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകരാണ് യുവാവിനെ ചുമന്ന് വനപാതയിൽ ത്തെിച്ച് വനംവകുപ്പിന്റെ ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിൽ എത്തും മുമ്പേ യുവാവ് മരിച്ചിരുന്നു
റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴിയാണ് വിഷ്ണുവിനെ കാട്ടാന ആക്രമിച്ചത്. കർണാടക സ്വദേശിയാണെങ്കിലും വിഷ്ണുവിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രി എ കെ ശശീന്ദ്രൻ നിർദേശിച്ചിട്ടുണ്ട്.