ഉള്ള്യേരിയിൽ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരുക്ക്

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയിൽ ഉള്ള്യേരി 19ാം മൈലിൽ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരുക്കേറ്റു. ഉള്ള്യേരി മൂത്തമ്മൻകണ്ടി സ്വദേശി അർജുനാണ് തലയ്ക്ക് പരുക്കേറ്റത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നലെ രാത്രി 10 മണിയോടെ പെട്രോൾ പമ്പിന് മുൻ വശത്ത് വെച്ചാണ് അപകടമുണ്ടായത്. ഉടനെ അർജുനെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. നാല് മാസത്തിനിടെ നാലാമത്തെ അപകടമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

Exit mobile version