പത്തനംതിട്ട പോക്‌സോ കേസ്: ഞെട്ടിക്കുന്ന വാർത്ത, ഒരു കുറ്റവാളി പോലും രക്ഷപ്പെടരുതെന്ന് ചെന്നിത്തല

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ 60ലധികം പേർ പീഡിപ്പിച്ചെന്ന വാർത്ത ഞെട്ടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. നമ്മുടെ സാംസ്‌കാരിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് പത്തനംതിട്ടയിൽ നടന്നത്. ഒരു സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും സമൂഹമധ്യത്തിൽ അവഹേളിക്കുന്ന ഇത്തരം സംഭവങ്ങൾക്ക് കാരണക്കാരായവർക്കെതിരെ കർശന നടപടിയെടുക്കണം

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഈ കേസിൽ അറുപതോളം പ്രതികളുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയേറെയാണ്. അതിന് അവസരമുണ്ടാകാത്ത രീതിയിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം. അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്ന സംഭവമായിട്ടും സർക്കാർ ഉണർന്ന് പ്രവർത്തിക്കാത്തത് നിരാശാജനകമാണ്

നാട്ടിൽ ഒരു പെൺകുട്ടിക്കും ഭാവിയിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാനായി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷ ഉറപ്പാക്കണം. എത്ര ഉന്നതനായാലും ഒരു പ്രതി പോലും രക്ഷപ്പെടാൻ അനുവദിക്കരുത്. ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും അവരെയൊന്നും രക്ഷപ്പെടുത്താൻ ആരും കൂട്ടുനിൽക്കരുതെന്നും ചെന്നിത്തല പറഞ്ഞു

Exit mobile version