സംസ്ഥാനത്തെ നാല് ആരോഗ്യസ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ്(എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കൊല്ലം അലയമൺ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോറും തിരുവനന്തപുരം കോരണംകോട് ജനകീയാരോഗ്യകേന്ദ്രം 85.83 ശതമാനം സ്‌കോരും എറണാകുളം കട്ടിംഗ് പ്ലാന്റേഷൻ ജനകീയാരോഗ്യ കേന്ദ്രം 88.47 ശതമാനം സ്‌കോറും വയനാട് വടക്കനാട് ജനകീയാരോഗ്യ കേന്ദ്രം 90.55 ശതമാനം സ്‌കോറും നേടിയാണ് എൻക്യൂഎഎസ് കരസ്ഥമാക്കിയത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ജനകീയാരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 197 ആശുപത്രികൾക്ക് എൻക്യുഎഎസ് അംഗീകാരവും 83 ആശുപത്രികൾ പുനഃഅംഗീകാരവും നേടിയെടുത്തു
അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 133 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 3 ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവയും എൻക്യുഎഎസ് അംഗീകാരം നേടി.