എ കെ ശശീന്ദ്രൻ തുടർന്നേക്കും; എൻസിപിയിലെ മന്ത്രി മാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി

എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തോമസ് കെ തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ ശശീന്ദ്രൻ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം തോമസ് കെ തോമസും എ കെ ശശീന്ദ്രനും ഇന്നലെ ചർച്ച നടത്തിയിരുന്നു. പാർട്ടിയിലെ ഭിന്നത എൽഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ് എ.കെ.ശശീന്ദ്രന്റെ നീക്കം. പാർട്ടിക്ക് വേണ്ടി ചാക്കോ നൽകുന്ന നിയമന ശുപാർശകൾ അംഗീകരിക്കരുതെന്ന് ശശീന്ദ്രൻ ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ച് മുന്നണി നേതൃത്വത്തിന് കത്ത് നൽകാനും തീരുമാനമായി

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്കുളള ചാക്കോയുടെ നിയമനം തടയാനാണ് കത്ത്. പി.സി.ചാക്കോയെ നേരിട്ട് കണ്ട് നിലപാട് അറിയിക്കാനും എ.കെ ശശീന്ദ്രൻ തീരുമാനിച്ചിട്ടുണ്ട്. സ്വന്തം പക്ഷത്തുളളവരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെടും.

 

Exit mobile version