കേരളത്തിന് രണ്ടാം ജയം; ബിഹാറിനെ 133 റണ്‍സിന് തറപറ്റിച്ചു

മുഹമ്മദ് അസ്ഹറുദ്ദീന് 88 റണ്‍സ്

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് രണ്ടാം ജയം. ബിഹാറിനെ 133 റണ്‍സിന് പരാജയപ്പെടുത്തിയാണ് കേരളം ടീമിന്റെ മാനം കാത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എടുത്തു. രണ്ടാം ബോളില്‍ കേരളത്തിന് റോഹന്‍ കുന്നുമ്മല്‍ പുറത്തായി. തൊട്ടുപിന്നാലെ ആനന്ദ് കൃഷ്ണനും ഔട്ടായി. പിന്നാലെ കൃഷ്ണ പ്രസാദും ഔട്ടായതോടെ ടീം തകര്‍ച്ചയിലേക്ക് മാറുമെന്ന് കരുതുമെന്ന അവസ്ഥയെത്തിയപ്പോഴാണ് കേരളത്തിന്റെ രക്ഷകനായി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ എത്തിയത്. 98 പന്തില്‍ നിന്ന് 88 റണ്‍സ് എടുത്ത അസ്ഹറുദ്ദീന്‍ ടീമിനെ തിരിച്ചെത്തിച്ചു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോള്‍ ക്യാപ്റ്റന്‍ സല്‍മാന്‍ നിസാര്‍ 58 പന്തില്‍ 52 റണ്‍സ് എടുത്ത് ക്രീസില്‍ ഉരച്ചുനിന്നു. ഏഴാമനായെത്തിയ അഖില്‍ സ്‌കറിയ 54 റണ്‍സ് കൂടിയെടുത്തതോടെ ടീമിന്റെ സ്‌കോര്‍ ഭദ്രമായി.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

മറുപടി ബാറ്റിംഗിനിറങ്ങിയ ബിഹാറിന്റെ ഇന്നിംഗ്‌സ് 41.2 ഓവറില്‍ 133 റണ്‍സിലൊതുങ്ങി. അബ്ദുല്‍ ബാസിത്വും ആദിത്യ സര്‍വതെയും അബ്ദുല്‍ ബാസിതും മൂന്ന് വിക്കറ്റുകള്‍ നേടി. ബിഹാര്‍ നിരയില്‍ ക്യാപ്റ്റന്‍ ശാക്കിബുല്‍ ഗനി മാത്രാണ് തിളങ്ങിയത്. 45 ബോളില്‍ 31 റണ്‍സ് എടുത്തു.

രണ്ടാം വിജയത്തോടെ കേരളം ഗ്രൂപ്പ് ഇയില്‍ അഞ്ചാം സ്ഥാനത്തെത്തി. പത്ത് പോയിന്റാണ് കേരളത്തിന് ലഭിച്ചത്.

20 പോയിന്റുമായി ബറോഡ ഒന്നാം സ്ഥാനത്തും ബംഗാള്‍ 18 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഇരുടീമുകളുമാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

Exit mobile version