ഹോം › കേരളം

പത്തനംതിട്ടയിൽ 16കാരി ആറ് മാസം ഗർഭിണി; സഹപാഠിക്കെതിരെ കേസ്

By MJ Desk · 31 Jul 2025, 11:17 AM

പത്തനംതിട്ടയിൽ 16കാരി ഗർഭിണിയായി. സഹപാഠിയാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടി ആറ് മാസം ഗർഭിണിയാണ്. പഠനത്തിൽ ശ്രദ്ധ കാണിക്കാതിരുന്നതോടെ അധ്യാപകരാണ് പെൺകുട്ടിയുടെ മാറ്റം ശ്രദ്ധിച്ചത്. പിന്നാലെ കുട്ടി പതിവായി ക്ലാസിൽ വരാതെയുമായി. തുടർന്ന് അധ്യാപകർ പെൺകുട്ടിയെ ചൈൽഡ് ലൈനിലേക്ക് കൗൺസിലിംഗിന് വിടുകയായിരുന്നു. കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. വിദ്യാർഥിനിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›