ഹോം › കേരളം

ഷൊർണൂരിൽ മൃതദേഹവുമായി പോയ ആംബുലൻസിന് മുകളിൽ വൈദ്യുതി തൂൺ പൊട്ടിവീണു

By MJ Desk · 06 Aug 2025, 10:40 AM

ഷൊർണൂരിൽ മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണു. ഷൊർണൂർ കണയത്താണ് സംഭവം. ഇന്ന് രാവിലെ 4.30ഓടെയാണ് അപകടമുണ്ടായത്. കുളപ്പുള്ളിയിൽ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ വെച്ചാണ് വൈദ്യുതി തൂൺ പൊട്ടിവീണത്. മുന്നിൽ പോയ കണ്ടെയ്‌നർ ലോറി വൈദ്യുതി ലൈനിൽ കൊലുത്തി വലിച്ചതോടെ നാല് തൂണുകൾ തകർന്ന് വീഴുകയായിരുന്നു. ഇതിലൊരു പോസ്റ്റാണ് ആംബുലൻസിന്റെ മുകളിൽ വന്ന് വീണത്. ഡ്രൈവറടക്കം ആംബുലൻസിലുണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›