ഹോം › കേരളം

യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് വിട്ടുനിന്നത് ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ്; മറുപടിയുമായി ചാണ്ടി ഉമ്മൻ

By MJ Desk · 20 Aug 2025, 12:15 PM

കോഴിക്കോട് കോർപറേഷന് എതിരായ യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നതായി ആരോപണം. ഉദ്ഘാടകനായി നിശ്ചയിച്ച ചാണ്ടി ഉമ്മൻ പരിപാടിക്ക് എത്തിയില്ല. ചാണ്ടി ഉമ്മൻ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പ്രതികരിച്ചു. ഗ്രൂപ്പ് താത്പര്യത്തിന്റെ പേരിൽ ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചില നേതാക്കൾ ശ്രമിച്ചതായും ആരോപണമുണ്ട് പരിപാടിയിൽ പങ്കെടുക്കാൻ ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടത് ഡിസിസിയാണ്. ചാണ്ടി ഉമ്മൻ വിട്ടുനിന്നതിനെതിരെ യൂത്ത് കോൺഗ്രസ് ഡിസിസിക്ക് പരാതി നൽകി. എംകെ രാഘവനെ അനുകൂലിക്കുന്ന എ ഗ്രൂപ്പ് നേതാക്കളാണ് ഡിസിസി ഓഫീസിൽ പരാതി നൽകാനെത്തിയത്. അതേസമയം ടി സിദ്ധിഖ് അനുകൂലികളാണ് ചാണ്ടി ഉമ്മനെ പിന്തിരിപ്പിച്ചതെന്നാണ് ആരോപണം എന്നാൽ നിമിഷപ്രിയ കേസിന്റെ ചർച്ചക്കായി ദുബൈയിൽ പോയി പുലർച്ചെ മൂന്നരയോടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഹോട്ടലിൽ രാവിലെ അഞ്ച് മണിയോടെയാണ് എത്തിയത്. യൂത്ത് കോൺഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ല. സാഹചര്യമുണ്ടായാൽ മാത്രം പങ്കെടുക്കുമെന്നാണ് പറഞ്ഞത്. വിവാദം അനാവശ്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›