ഹോം › കേരളം

കോൺഗ്രസ് പുനഃസംഘടന; പട്ടികയുമായി കെപിസിസി നേതൃത്വം ഡൽഹിയിലേക്ക്

By MJ Desk · 04 Aug 2025, 02:48 PM

കോൺഗ്രസിലെ പുനഃസംഘടന സംബന്ധിച്ച പട്ടികയുമായി കെപിസിസി നേതൃത്വം ഡൽഹിയിലേക്ക്. കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡന്റുമാരുമാണ് ഹൈക്കമാൻഡുമായുള്ള ചർച്ചക്ക് ഡൽഹിയിലെത്തുന്നത്. ഈ മാസം പത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത അതേസമയം പുനഃസംഘടനയിൽ സ്വന്തം പക്ഷത്തുള്ള നേതാക്കളെ ഡിസിസി തലപ്പത്ത് തന്നെ നിലനിർത്താൻ പ്രധാന നേതാക്കളും നീക്കം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ചർച്ച നടത്തിയ ശേഷം തയ്യാറാക്കിയ പട്ടികയുമാണ് നേതൃത്വം ഡൽഹിയിലേക്ക് പോയത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരാണ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുക. ഇന്ന് രാത്രിയോടെ ഇവർ ഡൽഹിയിലെത്തും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›