{"vars":{"id": "89527:4990"}}

ഗതാഗത കുരുക്ക് മാറിയിട്ടില്ലെന്ന് കോടതി; പാലിയേക്കരയിൽ ടോൾ തടഞ്ഞത് വീണ്ടും നീട്ടി

 
മണ്ണൂത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് സെപ്റ്റംബർ 9 വരെ ഹൈക്കോടതി നീട്ടി. ഗതാഗത കുരുക്ക് ഉണ്ടായിരുന്ന മേഖലകളിൽ സർവീസ് റോഡുകളിൽ ടാറിംഗ് പൂർത്തിയായി ഗതാഗതം സുഗമമായെന്ന് ദേശീയപാത അതോറിറ്റി എന്ന് കോടതിയെ അറിയിച്ചു. എന്നാൽ ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതിയുടെ റിപ്പോർട്ട് പറയുന്നത് ഇങ്ങനെയല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി വീണ്ടും പരിശോധന നടത്താൻ കോടതി നിർദേശിച്ചു. ഗതാഗത കുരുക്ക് ഉണ്ടാകുന്ന മേഖലകൾ ഈ ആഴ്ചയോ അടുത്ത ആഴ്ചയോ സമിതി സന്ദർശിച്ച് വിലയിരുത്താനും കോടതി നിർദേസിച്ചു ഗതാഗത കുരുക്ക് സംബന്ധിച്ച വിഷയത്തിൽ പരിഹാര നടപടികൾക്കായി കലക്ടർ, ജില്ലാ പോലീസ് മേധാവി, ആർടിഒ എന്നിവരുൾപ്പെട്ട സമിതിയാണ് ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ചത്. ഈ മാസം 25ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സമിതി റിപ്പോർട്ട് നൽകിയത്.