ഹോം › കേരളം

മൂന്ന് ജില്ലകളിൽ ഇഡി റെയ്ഡ്; സഹകരണ ബാങ്ക് ശാഖകളിലും ജീവനക്കാരുടെ വീടുകളിലും പരിശോധന

By Metro Desk · 07 Oct 2026, 11:45 AM

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇഡി റെയ്ഡ്. സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി ബാങ്ക് ഓഫീസുകൾ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വീടുകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

കള്ളപ്പണം വെളിപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. രാവിലെ ആറരയോടെയാണ് പരിശോധന ആരംഭിച്ചത്

തൃശൂരിൽ അഞ്ചിടങ്ങളിലും എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട നാല് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. വ്യാജ വായ്പകൾ വഴി അങ്കമാലി അർബൻ ബാങ്കിൽ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ തുടർച്ച‍യായാണ് റെയ്ഡ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാലഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളികേരളത്തിൽ മികച്ച ഭരണം; മുഖ്യമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ എംപി: ‘ഞാൻ യു ഗ്രൂപ്പിൽ’
പൂർണ്ണ പേജ് കാണുക ›