ഹോം › കേരളം

ശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

By Metro Journal Team · 24 Nov 2026, 04:22 PM

ശബരിമല തീര്‍ത്ഥാടകര്‍ക്കായി തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂര്‍ എന്നീ സ്ഥലങ്ങളില്‍ സ്‌പോട്ട് ബുക്കിങ് ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. ആഭ്യന്തരവകുപ്പുമായി ആലോചിച്ച ശേഷം ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി.

സന്നിധാനത്തെയും പമ്പയിലെയും തിരക്ക് നിയന്ത്രിക്കുന്നതിനായാണ് സ്‌പോട്ട് ബുക്കിങ്ങില്‍ പുതിയ ക്രമീകരണങ്ങള്‍ വരുത്തിയത്. ദര്‍ശനത്തിനായി എത്തുന്നവര്‍ കഴിയുന്നതും വെര്‍ച്വല്‍ ക്യൂ വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രം യാത്ര തിരിക്കണമെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര അറിയിച്ചിരുന്നു.

ഏതെങ്കിലും സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീര്‍ത്ഥാടകര്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പിലെത്തി സ്‌പോട്ട് ബുക്കിങ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പമ്പയിലേക്ക് പോകാവൂ. സ്‌പോട്ട് ബുക്കിങ്ങിനായി പമ്പയിലെത്തിയ ശേഷം വീണ്ടും നിലയ്ക്കലിലേക്ക് തിരികെ പോകേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#k muraleedharan#sabarimala#തിരുവനന്തപുരം#പുതിയ#യാത്ര

ബന്ധപ്പെട്ട വാർത്തകൾ

മുഖ്യമന്ത്രിയുടെ അനുനയ നീക്കം പാളി; മുറിവുണങ്ങട്ടെ, എന്നിട്ടാകാം ചർച്ചയെന്ന് ഓർത്തഡോക്സ് സഭകോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാലഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ
പൂർണ്ണ പേജ് കാണുക ›