ഹോം › കേരളം

മുഖ്യമന്ത്രിയുടെ അനുനയ നീക്കം പാളി; മുറിവുണങ്ങട്ടെ, എന്നിട്ടാകാം ചർച്ചയെന്ന് ഓർത്തഡോക്സ് സഭ

By Metro Journal Team · 24 Nov 2026, 04:41 PM

സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നടത്തിയ അനുനയനീക്കം പാളി. തങ്ങള്‍ക്ക് ഏറ്റ മുറിവുകള്‍ ഉണങ്ങിയ ശേഷം മാത്രമേ സമാധാന ചർച്ചക്കുള്ളൂ എന്ന് ഓര്‍ത്തഡോക്‌സ് സഭ മുഖ്യമന്ത്രിയെ അറിയിച്ചു. യാക്കോബായ സഭക്ക് അനുകൂലമായി സര്‍ക്കാരിലെ ഒരു മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവുന്നുണ്ടെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം.

പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനം സര്‍ക്കാര്‍ സ്‌പോണ്‍സറെന്നും നിയമലംഘനമാണെന്നും ഓര്‍ത്തഡോക്‌സ് സഭ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയും സഭാ നേതൃത്വവുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്നും സഭയുടെ വേദനകള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നും സഭാ വൈദിക ട്രസ്റ്റി ഫാദര്‍ തോമസ് വര്‍ഗീസ് അമയില്‍ അറിയിച്ചു.

നിയമം വിട്ട് ഒരു കാര്യത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നിയമലംഘനത്തിന്റെ ശക്തമായ രേഖകളാണ് നിലനില്‍ക്കുന്നത്. സുപ്രിംകോടതി നിയോഗിച്ച കമ്മീഷന്‍ രണ്ട് വിഭാഗങ്ങളോടും സംസാരിച്ചു തയ്യാറാക്കിയ ലിസ്റ്റിലുള്ള രണ്ട് ദേവാലയങ്ങളിലാണ് പാത്രിയര്‍ക്കീസ് സന്ദര്‍ശനം നടത്തിയത്. ഇത് നിയമലംഘനമാണ്. അഡീഷണല്‍ എജി നല്‍കിയ നിയമോപദേശത്തില്‍ സഭയ്ക്ക് ശക്തമായ വിയോജിപ്പുണ്ട്.

ഇതിനുപിന്നില്‍ ശക്തമായ പൊളിറ്റിക്കല്‍ അജണ്ടയുണ്ട്. ഘടകകക്ഷികളില്‍ ചിലരുടെ സ്വാധീനമുണ്ടോയെന്നും ആശങ്കയുണ്ട്. ആട്ടിന്‍കുന്ന് ദേവാലയത്തിലെ സംഭവത്തിന് പിന്നില്‍ ഒരു മന്ത്രിയുടെ ഇടപെടലുണ്ടെന്നാണ് സഭ കാണുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മുറയ്ക്ക് അനുനയ നീക്കവുമായി സഹകരിക്കും. ഇപ്പോള്‍ സമാധാന ചര്‍ച്ചകള്‍ക്ക് പറ്റിയ സാഹചര്യമല്ല. നീതി സംരക്ഷിക്കപ്പെടുമ്പോള്‍ മുറിവുണങ്ങുമെന്നും ഫാദര്‍ തോമസ് വര്‍ഗീസ് വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#ആശങ്ക#ഓര്‍ത്തഡോക്‌സ്#കോടതി#കോട്ടയം#പാത്രിയര്‍ക്കീസ്

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻകോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിപള്ളി പെരുന്നാളിൽ അയ്യപ്പഭക്തിഗാനം പാടുന്നത് വിലക്കി; എതിർത്തയാളെ നാട്ടുകാർ പുറത്താക്കി: അഞ്ച് പാട്ടുകൾ പാടിച്ച് വികാരി
പൂർണ്ണ പേജ് കാണുക ›