ഹോം › കേരളം

സന്യാസജീവിതം സ്വീകരിച്ചാലും കുടുംബസ്വത്ത് നഷ്ടപ്പെടില്ല; ആചാരങ്ങൾക്ക് മുകളിലാണ് നിയമമെന്ന് ഹൈക്കോടതി

By Metro Journal Team · 24 Nov 2026, 09:10 AM

സന്യാസജീവിതം തിരഞ്ഞെടുത്താലും പിന്തുടർച്ചാവകാശ നിയമപ്രകാരമുള്ള സ്വത്ത് നഷ്ടപ്പെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആചാരം, കീഴ്‌വഴക്കം, വ്യക്തിനിയമം എന്നിവയ്ക്കപ്പുറം നിലനിൽക്കുക നിയമനിർമ്മാണ സഭ പാസാക്കിയ നിയമമാണ്. സുപ്രീംകോടതി മോളി ജോസഫ് കേസിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ജി. ഗിരീഷ് ഇക്കാര്യം വ്യക്തമാക്കിയത്.

കരിപ്പൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയത് നാടകം; പിന്നിൽ ഭർത്താവ്, കഥ പൊളിച്ച് പൊലീസ്

പിതാവിന്റെ ഭൂമി സർക്കാർ ഏറ്റെടുത്തപ്പോൾ ലഭിച്ച നഷ്ടപരിഹാരത്തുക ആറ് സഹോദരങ്ങൾക്കും തുല്യമായി വീതിച്ചു നൽകണമെന്ന ഉത്തരവിനെതിരായ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ വിശദീകരണം. താമരശ്ശേരി നെല്ലിപ്പൊയിൽ സ്വദേശി എ.എം. ജോസാണ് കോഴിക്കോട് അഡിഷണൽ ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പിതാവ് മാണിയുടെ പേരിലുണ്ടായിരുന്ന 3.295 ഏക്കർ ഏറ്റെടുത്തപ്പോൾ 3.74 കോടി രൂപയാണ് ലഭിച്ചത്. മാറിത്താമസിച്ചതിനാൽ മറ്റു സഹോദരങ്ങൾക്കും, സന്യാസ ജീവിതം സ്വീകരിച്ചതിനാൽ സഹോദരിക്കും ആശ്വാസധനത്തിന് അർഹതയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#police#supreme court#കൊച്ചി#കോഴിക്കോട്#ജില്ല

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (24 നവംബർ 2026): പവന് ₹920 കൂടി; ഒരു പവന് ₹93,720കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടുവയോജനങ്ങളുടെ സംരക്ഷണത്തിന് കർശന നിയമം; സ്വത്ത് എഴുതി വാങ്ങി മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രിഎൽപിഎസ്ടി സമരത്തിൽ ഭിന്നത രൂക്ഷം; സർക്കാർ അംഗീകരിച്ച നാല് ആവശ്യങ്ങൾ തള്ളിക്കളഞ്ഞ സമരസമിതിക്കെതിരെ വിമത വിഭാഗം രംഗത്ത്പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി കുറ്റക്കാരൻ; ഒരു വർഷം തടവും പിഴയും വിധിച്ച് കോടതികിലോയ്ക്ക് വില കൂടിയതോടെ പുത്തൻ തട്ടിപ്പ്; തിരുവമ്പാടിയിൽ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ തിരുകി വിൽപ്പന
പൂർണ്ണ പേജ് കാണുക ›