ഹോം › കേരളം

കാസർകോട് കർണാടകയുടേതാകണം; പഴയ ലയന ആവശ്യം വീണ്ടും ചർച്ചയാക്കി സാഹിത്യകാരൻ ഡോ. രാമാനന്ദ ബനാരി

By Metro Journal Team · 24 Nov 2026, 08:18 AM

കാസര്‍കോട് ജില്ലയെ കര്‍ണാടകയോട് ലയിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രമുഖ സാഹിത്യകാരനും പണ്ഡിതനുമായ ഡോ. രാമാനന്ദ ബനാരി മഞ്ചേശ്വരം. കാസർകോടിന് കർണാടകയുമായി ചരിത്രപരവും സാംസ്കാരികവുമായ ശക്തമായ ബന്ധമുണ്ടെന്നും യക്ഷഗാന കലക്ക് ജില്ല വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മംഗളൂരു കൊഡിയാൽ ബയൽ ശാരദ വിദ്യാലയത്തിൽ കന്നഡ രാജ്യോത്സവ ആഘോഷ സമിതിയും കൽക്കുറ പ്രതിഷ്ഠാനവും സംയുക്തമായി സംഘടിപ്പിച്ച രാജ്യോത്സവ ആദരവ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട് ജില്ലയിലെ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ നീക്കങ്ങൾ വേണമെന്നും ജില്ലയെ കർണാടകയോട് ലയിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാക്കണമെന്നും രാമാനന്ദ ആവശ്യപ്പെട്ടു.

കാസർകോട് പല മേഖലകളിലും അനീതി നേരിടുകയാണ്. കന്നട സംസാരിക്കുന്ന ജനങ്ങളോട് കാണിക്കുന്ന അനീതിക്കെതിരെ പ്രതിഷേധിക്കാൻ കൃത്യമായ പദ്ധതി തയാറാക്കണം. കാസർകോട് ഭൂമിശാസ്ത്രപരമായി കർണാടകയോട് ലയിക്കണമെന്ന ആഗ്രഹം വളർത്തിയെടുക്കുകയും അത് യാഥാർഥ്യമാക്കാൻ പ്രവർത്തിക്കുകയും വേണമെന്നും അദ്ദേഹം സദസ്സിനോട് ആഹ്വാനം ചെയ്തു.

മഹാജന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ കാസര്‍കോടിനെ കര്‍ണാടകയോട് ലയിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം, ഈ വിഷയത്തില്‍ ജനപ്രതിനിധികള്‍ പുലര്‍ത്തുന്ന മൗനത്തെ ചോദ്യം ചെയ്തു. എത്ര എം.പിമാര്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള രാജ്യോത്സവ ആദരവും ചടങ്ങിൽ സമ്മാനിച്ചു.

കന്നഡ സാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ ഡോ. ഹരികൃഷ്ണ പുനരൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശാരദ വിദ്യാലയ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പ്രസിഡന്റ് ഡോ. എം.ബി. പുരാണിക് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്മാർ ഉൾപ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#കർണാടക#കാസർകോട്#ജില്ല#പുതിയ#പ്രതി

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടുവയോജനങ്ങളുടെ സംരക്ഷണത്തിന് കർശന നിയമം; സ്വത്ത് എഴുതി വാങ്ങി മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രിഎൽപിഎസ്ടി സമരത്തിൽ ഭിന്നത രൂക്ഷം; സർക്കാർ അംഗീകരിച്ച നാല് ആവശ്യങ്ങൾ തള്ളിക്കളഞ്ഞ സമരസമിതിക്കെതിരെ വിമത വിഭാഗം രംഗത്ത്പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി കുറ്റക്കാരൻ; ഒരു വർഷം തടവും പിഴയും വിധിച്ച് കോടതികിലോയ്ക്ക് വില കൂടിയതോടെ പുത്തൻ തട്ടിപ്പ്; തിരുവമ്പാടിയിൽ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ തിരുകി വിൽപ്പനഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർ
പൂർണ്ണ പേജ് കാണുക ›