ഹോം › കേരളം

വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്

By MJ Desk · 20 Aug 2025, 08:38 AM

എറണാകുളം കോട്ടുവള്ളിയിൽ വട്ടിപ്പലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റ്‌മോർട്ടം നടക്കുക. ഇന്നലെ ഉച്ചയോടെയാണ് ആശ ബെന്നി(42) വീടിന് സമീപത്തെ പുഴയിൽ ചാടി ജീവനൊടുക്കിയത്. പോലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്ന് ആശയുടെ ഭർത്താവ് പറയുന്നു. അയൽവാസിയായ ബിന്ദു അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായ പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ പലിശക്കാർ രാത്രി വീട്ടിലെത്തി വീണ്ടും ഭീഷണി മുഴക്കിയിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ. ഇന്ന് വൈകിട്ടാണ് ആശയുടെ സംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›