ഹോം › കേരളം

മൂന്നാം ദിവസവും ഇടിഞ്ഞ് സ്വർണവില; പവന് ഇന്ന് 400 രൂപ കുറഞ്ഞു

By MJ Desk · 26 Jul 2025, 11:59 AM

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9160 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 220 രൂപയും പവന് 1760 രൂപയുമാണ് കുറഞ്ഞത്. ജൂലൈ 23ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 75,040 രൂപയിലായിരുന്നു അന്ന് വ്യാപാരം നടന്നത് രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. ട്രോയ് ഔൺസിന് 32 ഡോളർ താഴ്ന്ന് 3336 ഡോളറിലെത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›