ഹോം › കേരളം

റെക്കോർഡ് ഉയരത്തിൽ നിന്നും തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് 560 രൂപ കുറഞ്ഞു

By MJ Desk · 11 Aug 2025, 11:28 AM

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 75,000 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 9375 രൂപയായി. രണ്ട് ദിവസങ്ങൾക്കിടെ പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കുറഞ്ഞു ആഗസ്റ്റ് 8ന് സ്വർണവില സർവകാല റെക്കോർഡിൽ എത്തിയിരുന്നു. അന്ന് പവന് 75,760 രൂപയും ഗ്രാമിന് 9470 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചത് ഔൺസിന് 3400 ഡോളറിലേക്ക് ഉയർന്ന രാജ്യാന്തര സ്വർണവില 3377 ഡോളറിലേക്ക് താഴ്ന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 7745 രൂപയായി. വെള്ളി ഗ്രാമിന് 125 രൂപയിൽ തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›