ഹോം › കേരളം

ഗവർണറുടെ ഉത്തരവ് റദ്ദാക്കണം: താത്കാലിക വിസി നിയമനത്തിൽ സർക്കാർ സുപ്രീം കോടതിയിൽ

By MJ Desk · 12 Aug 2025, 12:02 PM

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഗവർണറുടെ ഉത്തരവ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. താത്കാലിക വിസി നിയമനം ചട്ടവിരുദ്ധമാണെന്ന് സർക്കാർ പറയുന്നു സർക്കാരുമായി കൂടിയാലോചിക്കാതെയാണ് ഗവർണർ ഏകപക്ഷീയമായ തീരുമാനെടുത്തതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഡോ. സിസി തോമസിന് ഡിജിറ്റൽ സർവകലാശാലയിലും കെ ശിവപ്രസാദിന് സാങ്കേതിക സർവകലാശാലയിലും താത്കാലികമായി വിസിമാരായി ആറ് മാസത്തേക്ക് കൂടി പുനർനിയമനം നൽകി ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ സികെ ശശിയാണ് ഹർജി സമർപ്പിച്ചത്. രണ്ട് സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് ഗവർണറും സർക്കാരും യോജിച്ച് പ്രവർത്തിക്കണമെന്നാണ് നേരത്തെ സുപ്രീം കോടതി നിർദേശിച്ചത്. കേസ് നാളെ പരിഗണിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›