ഹോം › കേരളം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

By MJ Desk · 27 Aug 2025, 04:46 PM

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത് അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടത്തം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›