ഹോം › കേരളം

വോട്ടർ പട്ടിക ക്രമക്കേടിനെതിരെ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം

By MJ Desk · 08 Aug 2025, 08:27 AM

വോട്ടർ പട്ടിക ക്രമക്കേടിനെതിരെ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബംഗളൂരു ഫ്രീഡം പാർക്കിലാണ് പ്രതിഷേധം. ഇന്നലെ ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്രമക്കേടുകളുടെ തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടിരുന്നു ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളെ അണിനിരത്തിയാണ് ബംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. മല്ലികാർജുന ഖാർഗെ, സിദ്ധരാമയ്യ, ഡികെ ശിവകുമാർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കും. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അനധികൃതമായി ആളെ ചേർത്തതിനും വോട്ട് മോഷണം നടത്തിയതിനും തെളിവുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ട് മണ്ഡലങ്ങളിൽ വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന് ഡികെ ശിവകുമാറും ആരോപിച്ചിരുന്നു. മഹാദേവപുര, ഗാന്ധി നഗർ നിയമസഭാ മണ്ഡലങ്ങളിൽ അനധികൃതമായി വോട്ടർമാരെ ഉൾപ്പെടുത്തിയതിന് തെളിവുണ്ടെന്നും ഡികെ ശിവകുമാർ പറഞ്ഞിരുന്നു. ഇന്ന് നടക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ള സമരത്തിന്റെ തുടക്കമാണെന്ന് ഇന്ത്യ സഖ്യം നേതാക്കൾ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›