ഹോം › കേരളം

സിൻഡിക്കേറ്റിനും മുകളിലാണോ വിസി? രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

By MJ Desk · 04 Aug 2025, 03:24 PM

സിൻഡിക്കേറ്റിന് മുകളിലാണ് വി സിയുടെ അധികാരം എന്നാണോ കരുതുന്നതെന്ന് ഹൈക്കോടതി. കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും ഹൈക്കോടതി ആരാഞ്ഞു. വൈസ് ചാൻസിലർ സിൻഡിക്കേറ്റിന്റെ അധികാരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കേണ്ട ഒരു ഓഫീസർ മാത്രമാണെന്ന് സർവകലാശാല കോടതിയെ അറിയിച്ചു. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് സിൻഡിക്കറ്റിന്റെ അധികാരം ഉപയോഗിച്ചാണ്. സസ്പെൻഷൻ വിവരം സിൻഡിക്കേറ്റിനെ അറിയിച്ചാൽ വിസിയുടെ ഉത്തരവാദിത്തം പൂർത്തിയായി. മറ്റ് തീരുമാനങ്ങൾ എടുക്കേണ്ടത് സിൻഡിക്കേറ്റ് ആണെന്നും കോടതി പറഞ്ഞു. കേസിൽ ബുധനാഴ്ച വിധി പറയും

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›