ഹോം › കേരളം

തിരുവനന്തപുരം അമ്പൂരിയിൽ പുള്ളിപ്പുലി ഇറങ്ങി; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

By MJ Desk · 08 Aug 2025, 03:05 PM

തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി വലയിൽ കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജുവാണ് രാവിലെ പുള്ളിപ്പുലിയെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. ഷൈജുവിനെയും പ്രദേശവാസിയായ സുരേഷിനെയും പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പാറയിടുക്കിനോട് ചേർന്ന് കിടക്കുന്ന വലയിലാണ് പുലി കുടുങ്ങിയത്. മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിനിടെ വല ഭേദിച്ച് പുലി കാട്ടിലേക്ക് മറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ താഴ്ന്ന പ്രദേശത്തായി പുലിയെ വീണ്ടും കണ്ടെത്തിട്ടുണ്ട്. മയക്കുവെടി വെച്ച് പിടികൂടാനാണ് ശ്രമം തുടരുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›