ഹോം › കേരളം

പോത്തൻകോട്-മംഗലപുരം റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്

By MJ Desk · 01 Aug 2025, 12:40 PM

തിരുവനന്തപുരം പോത്തൻകോട്-മംഗലപുരം റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു. പുലർച്ചെ അഞ്ച് മണിയോടെ കരൂർ കൊച്ചുവിളക്കടക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ ഇടത് വശത്ത് പാർക്ക് ചെയ്തിരുന്ന ടാറിംഗ് മെഷീനിൽ ഇടിച്ചാണ് ലോറി മറിഞ്ഞത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. മൂന്ന് പേരാണ് അപകട സമയത്ത് ലോറിയിലുണ്ടായിരുന്നത്. ഇവരെ പ്രദേശവാസികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നും കോഴി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് റോഡിന് കുറുകെയാണ് ലോറി മറിഞ്ഞുവീണത്. ഇതോടെ പോത്തൻകോട്-മംഗലപുരം റോഡിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. അഗ്നിരക്ഷ സേന ക്രെയിൻ എത്തിച്ചാണ് ലോറി റോഡിൽ നിന്നും മാറ്റിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›