ഹോം › കേരളം

ജാമ്യം ലഭിച്ച മലയാളി കന്യാസ്ത്രീകൾ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലെത്തും

By MJ Desk · 04 Aug 2025, 02:39 PM

ഛത്തീസ്ഗഡിലെ ദില്ലിരാജറായിൽ തുടരുന്ന മലയാളി കന്യാസ്ത്രീകൾ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയേക്കും. കേസ് അവസാനിക്കുന്നത് വരെ ഇരുവർക്കും പുതിയ ചുമതലകളോ സ്ഥലം മാറ്റമോ ഉണ്ടാകില്ല. അതേസമയം ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമക്കും പ്രവർത്തകർക്കുമേതിരെ പെൺകുട്ടികൾ നൽകിയ പരാതിയിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. രണ്ടാഴ്ച കൂടുമ്പോൾ സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ജാമ്യ ഉപാധിയിലാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ പുറത്തിറങ്ങിയത്. ഇത് പ്രകാരം എട്ടാം തീയതി പോലീസ് സ്റ്റേഷനിൽ ഹാജരാകണം. ഇതിനു ശേഷമാകും കേരളത്തിലേക്ക് മടങ്ങുക. ഏതാനും ദിവസം ഇരുവരും വീടുകളിൽ ചിലവഴിക്കും. തുടർന്ന് ഛത്തീസ്ഗഡിലേക്ക് മടങ്ങും. കണ്ണൂർ സ്വദേശിനിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി അങ്കമാലി സ്വദേശിയും. കേസ് അവസാനിപ്പിക്കുന്നതിന് വേണ്ട നിയമ നടപടികൾ തുടരാൻ ഇരുവർക്കും ഛത്തീസ്ഗഡിൽ തുടരേണ്ടതുണ്ട്. ജാമ്യ ഉപാധികൾ പ്രകാരം കന്യാസ്ത്രീകൾക്ക് രാജ്യത്തിനകത്ത് സഞ്ചരിക്കുന്നതിന് തടസമില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›