ഹോം › കേരളം

മാവേലിക്കരയിൽ പാലം തകർന്നുവീണ സംഭവം; കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ മന്ത്രിയുടെ നിർദേശം

By MJ Desk · 09 Aug 2025, 10:10 AM

ആലപ്പുഴ മാവേലിക്കരയിൽ നിർമാണത്തിനിടെ പാലം തകർന്നുവീണ സംഭവത്തിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ നിർദേശം നൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിർമാണ ചുമതലയുണ്ടായിരുന്ന അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ, അസി. എൻജിനീയർ, ഓവർസിയർ എന്നിവരെ സസ്‌പെൻഡ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു ഈ മാസം അഞ്ചാം തീയതിയാണ് നിർമാണത്തിലിരുന്ന പാലം തകർന്നുവീണത്. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചിരുന്നു. ചെന്നിത്തല, ചെട്ടിക്കുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീച്ചേരിക്കടവ് മാസമാണ് തകർന്നുവീണത്. രാഘവ് കാർത്തിക്(24), ജി ബിനു(42) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പാലം തകർന്നുവീണ ഭാഗത്ത് അച്ചൻകോവിലാറിന്റെ ഇരുകരകളിലും വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. സുരക്ഷ ഒരുക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›