ഹോം › കേരളം

ശബരിമല പ്രസാദവും അരവണയും ഇനി സ്പീഡ് പോസ്റ്റ് വഴി വീടുകളിലേക്ക്; സന്നിധാനത്ത് പ്രത്യേക കൗണ്ടർ

By Metro Journal Team · 14 Nov 2026, 04:18 PM

ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടറും പാഴ്സൽ ബുക്കിംഗ് സൗകര്യവും ഒരുക്കുന്നതിനായി ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കരാറിൽ ഏർപ്പെട്ടു. ഈ പ്രത്യേക കൗണ്ടർ വഴി അയ്യപ്പഭക്തർക്ക് ‘സ്വാമി പ്രസാദവും’ ‘അരവണ പായസവും’ സ്പീഡ് പോസ്റ്റ് പാഴ്സലായി രാജ്യത്തെവിടെയും അയയ്ക്കാൻ സാധിക്കും. ഭക്തർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളിൽ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകൾക്ക് സമീപമായാണ് ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുക. പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പാക്ക് ചെയ്ത് രാജ്യത്തുടനീളം എത്തിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും.

സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമേ, ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും ‘സ്വാമി പ്രസാദം’ സ്‌പീഡ് പോസ്റ്റ് പാഴ്സലായി ബുക്ക് ചെയ്യാം. തീർത്ഥാടന കാലത്തെ തിരക്ക് ഒഴിവാക്കി, ആവശ്യമായ അളവിൽ പ്രസാദവും അരവണയും ബുക്ക് ചെയ്ത് സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ഈ സംവിധാനം ഭക്തർക്ക് സഹായകരമാകും.

ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറക്കുന്നതിനൊപ്പം അടുത്ത ആഴ്‌ച പ്രത്യേക പാഴ്സൽ ബുക്കിംഗ് കേന്ദ്രവും പ്രവർത്തനമാരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ അമിതാഭ് സിംഗ് എന്നിവർ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sabarimala#ഇന്ത്യ#പോസ്റ്റ്#പ്രത്യേക#പ്രസാദം#ശബരിമല

ബന്ധപ്പെട്ട വാർത്തകൾ

ബിഷ്ണോയ് ഗാങ്ങിന്റെ രഹസ്യ ഏജൻ്റാണ് പാലക്കാട് പിടിയിലായ ഗുരുമൂർത്തി; താരങ്ങളുടെ ചിത്രങ്ങൾ കൈമാറി വാങ്ങിയത് ലക്ഷങ്ങൾകോഴഞ്ചേരി പാലം: ക്രെഡിറ്റിനായി പോര് മുറുകുന്നു; അവകാശവാദങ്ങളുമായി വീണാ ജോർജും അബിൻ വർക്കിയും രംഗത്ത്നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡോക്ടർ എൻ കെ ബിനുവിന് സസ്പെൻഷൻവ്യാജ ട്രാഫിക് പിഴ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 3.89 ലക്ഷം രൂപഎംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാസർകോട് ഹൈദർ മധൂർ പിടിയിൽക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം; വാർഷിക മസ്റ്ററിങ് സമയപരിധി നവംബർ 30 വരെ നീട്ടി
പൂർണ്ണ പേജ് കാണുക ›