ഹോം › കേരളം

1.9 കോടി രൂപ നഷ്ടം വരുത്തിയെന്ന പരാതി; നിവിൻ പോളി, എബ്രിഡ് ഷൈൻ എന്നിവർക്ക് പോലീസിന്റെ നോട്ടീസ്

By MJ Desk · 28 Jul 2025, 12:40 PM

നിർമാതാവിന്റെ പരാതിയിൽ നടൻ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെ തലയോലപ്പറമ്പ് നോട്ടീസ് അയച്ചു. 1.9 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന നിർമാതാവ് പിഎസ് ഷംനാസിന്റെ പരാതിയിലാണ് കേസ്. വൈക്കം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു 2 നെ ചൊല്ലിയാണ് പരാതി. ചിത്രത്തിന്റെ വിദേശവിതരണാവകാശം തന്റെ അറിവില്ലാതെ വിദേശ കമ്പനിക്ക് നൽകിയതിലൂടെ സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് ഷംനാസിന്റെ പരാതി. എന്നാൽ കോടതി നിർദേശപ്രകാരം മധ്യസ്ഥ ശ്രമം നടക്കുകയാണെന്നും ഇത് മറച്ചുവെച്ചാണ് പുതിയ കേസെന്നും നിവിൻ പോളി പ്രതികരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›