ഹോം › കേരളം

പ്രവിത്താനം വാഹനാപകടം: ചികിത്സയിലായിരുന്ന 12 വയസുകാരി അന്നമോൾ മരിച്ചു, മരണസംഖ്യ മൂന്നായി

By MJ Desk · 08 Aug 2025, 03:44 PM

കോട്ടയം പ്രവിത്താനം വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു. അന്തിക്കാട് സ്വദേശി സുനിലിന്റെ മകൾ അന്നമോൾ സുനിലാണ് മരിച്ചത്. അന്നമോൾ അമ്മ ജോമോൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു ജോമോൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കാർ മറ്റൊരു സ്‌കൂട്ടറിലിടിച്ച് ധന്യ സന്തോഷ് എന്ന യുവതിയും മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരണസംഖ്യ 3 ആയി. ഇടിയൂടെ ആഘാതത്തിൽ മൂന്ന് പേരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു ധന്യയും ജോമോളും അപകടസമയത്ത് തന്നെ മരിച്ചു. 12 വയസ്സുള്ള അന്നമോൾ ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›