തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ നിന്ന് ഉപകരണം കാണാതായതിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. സംഭവത്തിൽ ഡിഎംഒ അന്വേഷണം നടത്തും. മെഡിക്കൽ കോളേജിലെ ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തൽ നടത്തിയ ഡോ. ഹാരിസിന്റെ വിഭാഗത്തിലാണ് സംഭവം. ഓസിലോ സ്‌കോപ് എന്ന ഉപകരണമാണ് കാണാതായത് ഇന്നലെ ആരോഗ്യമന്ത്രിയാണ് ഉപകരണം കാണാനില്ലെന്ന കാര്യം വെളിപ്പെടുത്തിയത്. യൂറോളജി വിഭാഗത്തിൽ ഓസിലോ സ്‌കോപ് എന്ന ഉപകരണം കാണാതായിട്ടുണ്ടെന്നും ബോധപൂർവം ഉപകരണങ്ങൾ കേടാക്കിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ ഉണ്ടെന്നാണ് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചത് എന്നാൽ ഒരു ഉപകരണം പോലും കാണാതിയിട്ടില്ലെന്നും ഓസിലോ സ്‌കോപ് അടക്കം എല്ലാ ഉപകരണങ്ങളും വകുപ്പിൽ തന്നെയുണ്ടെന്നും ഡോ. ഹാരിസ് പറയുന്നു. കൃത്യമായി ഓഡിറ്റ് നടത്തുന്നുണ്ട്. വിദഗ്ധ സമിതി ഇക്കാര്യങ്ങൾ പരിശോധിച്ചിട്ടില്ലെന്നും ഏത് അന്വേഷണവും നടത്താമെന്നും ഡോ. ഹാരിസ് പറഞ്ഞു
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായെന്ന റിപ്പോർട്ട്; അന്വേഷണം പ്രഖ്യാപിച്ചു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin