ഹോം › കേരളം

സുരേഷ് ഗോപി തൃശ്ശൂരിലെത്തി; ഇത്രത്തോളം സഹായിച്ചതിന് നന്ദിയെന്ന് പ്രതികരണം, മുദ്രവാക്യം മുഴക്കി പ്രവർത്തകർ

By MJ Desk · 13 Aug 2025, 10:08 AM

വിവാദങ്ങൾക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. വന്ദേഭാരതിൽ രാവിലെ 9.30ഓടെ തൃശ്ശൂരിലെത്തിയ സുരേഷ് ഗോപിയെ മുദ്രവാക്യം വിളികളോടെയാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. കഴിഞ്ഞ മാസം 17നാണ് തൃശ്ശൂരിലെ എംപിയായ സുരേഷ് ഗോപി അവസാനമായി തൃശ്ശൂരിലെത്തിയത്. ഇന്നലെ സിപിഎം ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ബിജെപി പ്രവർത്തകരെ ആശുപത്രിയിലെത്തി സുരേഷ് ഗോപി സന്ദർശിക്കും. പിന്നാലെ സിപിഎം പ്രവർത്തകർ ബോർഡിൽ കരി ഓയിൽ ഒഴിച്ച എംപി ഓഫീസിലേക്ക് പോകും. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇന്ന് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി നടത്തുന്ന മാർച്ചിനെ സുരേഷ് ഗോപി അഭിസംബോധന ചെയ്യും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›