മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി
കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ 10.41നാണ് രാഷ്ട്രപതി എത്തിയത്.
ഗവർണർ ഓം പ്രകാശ് മാഥൂർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, എംപിമാരായ ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എംഎൽഎ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന് രാഷ്ട്രപതി കാലടി ശ്രീ ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് തിരിച്ചു.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിജിപി റവാഡ എ. ചന്ദ്രശേഖർ, സതേൺ നേവൽ കമാൻഡ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ, ജില്ലാ കളക്റ്റർ ജി. പ്രിയങ്ക, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ എന്നിവരും രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകാനൊരുങ്ങി സിപിഐഎം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

എറണാകുളത്ത് വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു; കുടിവെള്ളം ചോദിച്ചെത്തിയ സംഘം കവർച്ച നടത്തിയത്

പരസ്യ പ്രസ്താവനകൾ വേണ്ട; കർശന നിർദേശവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

‘എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന പ്രസ്താവന: മുഖ്യമന്ത്രി കലാപാഹ്വാനം നടത്തി’; പരാതി നൽകി എസ്.എഫ്.ഐ
