ഹോം › കേരളം

ചിറ്റൂർ പുഴയിലെ കോസ്‌വേയിൽ രണ്ട് യുവാക്കൾ കുടുങ്ങി; ഒരാൾ മരിച്ചു

By MJ Desk · 09 Aug 2025, 05:12 PM

പാലക്കാട് ചിറ്റൂർ പുഴയിലെ കോസ്‌വേയിൽ രണ്ട് യുവാക്കൾ കുടുങ്ങി. കോയമ്പത്തൂർ സ്വദേശികളായ യുവാക്കളാണ് ഷൺമുഖം കോസ്‌വേക്ക് വശത്തുള്ള ഓവിൽ കുടുങ്ങിയത്. ശ്രീഗൗതം, അരുൺ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ശ്രീഗൗതത്തെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. അരുണിനെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. കുളിക്കാനായി പുഴയിലെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. വലിയ പൈപ്പിനകത്ത് കയറിയതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. കോയമ്പത്തൂർ കർപകം കോളേജിലെ വിദ്യാർഥികളാണ് ഇരുവരും

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›