ഹോം › കേരളം

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; ആറംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

By MJ Desk · 05 Aug 2025, 10:21 AM

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ആറംഗ കുടുംബം യാത്ര ചെയ്യുകയായിരുന്ന വാഹനം ദേശീയപാതയിൽ വെച്ചാണ് കത്തിയമർന്നത്. ദേശീയപാത 66 കാക്കഞ്ചേരിയിൽ വെച്ചാണ് അപകടം ടാറ്റ് എയ്‌സ് വാഹനമാണ് കത്തിനശിച്ചത്. ഫറോക്കിൽ നിന്നും വേങ്ങരയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് ഇതിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിൽ നിന്ന് പുക ഉയരുകയായിരുന്നു പുക കണ്ടതോടെ വാഹനം ഒതുക്കി നിർത്തി. വാഹനമോടിച്ചിരുന്ന ചുങ്കം സ്വദേശി കെ മുഹമ്മദും മറ്റുള്ളവരും പുറത്തിറങ്ങിയ ഉടനെ തീ ആളിപ്പടർന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›