ഹോം › കേരളം

അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നു; 8 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

By MJ Desk · 26 Jul 2025, 03:06 PM

അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ, പൊൻമുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ ഡാമുകളിലാണ് റെഡ് അലർട്ട്. ഷോളയാർ, പെരിങ്ങൽകുത്ത്, തൃശ്ശൂർ ഡാമുകളിലും റെഡ് അലർട്ടാണ്. ഡാമുകൾക്ക് സമീപം താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും നൽകിയിട്ടുണ്ട്. ഡാമുകൾക്ക് സമീപം താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കാൻ തയ്യാറാകണമെന്നാണ് മുന്നറിയിപ്പ് മണിമല, അച്ചൻകോവിൽ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പുരവാമനപുരം, പള്ളിക്കൽ, പമ്പ, മണിമല, തൊടുപുഴ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›